Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോട്ടയത്ത് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; സുഹൃത്ത് ഉള്‍പ്പെടെ 4 പേർ അറസ്റ്റില്‍

കോട്ടയത്ത് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; സുഹൃത്ത് ഉള്‍പ്പെടെ 4 പേർ അറസ്റ്റില്‍
  കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരുവഞ്ചൂർ പോളച്ചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂർകര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആളുടെ സുഹൃത്ത് ഉള്‍പ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് തിരുവഞ്ചൂർ സ്വദേശി ഷൈജുവിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈജുവിന്‍റെ ശരീരത്തിന്‍റെ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവർ അടക്കം നാലുപേരെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. ലാലുവിന്‍റെ വീടിനു മുന്നിൽ രക്തക്കറ കണ്ടെത്തി. കൃത്യത്തിനു ശേഷം 100 കിലോമീറ്റർ ഇപ്പുറം റോഡ് അരികിലെ മറ്റൊരു വീടിനു മുന്നിൽ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പോലീസ് കരുതുന്നു. ബിഎസ്പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയിരുന്നു. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. പോസ്റ്ററുകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു ജഡം. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വിശദീകരിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് ബിഎസ്പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in