Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാറില്‍ സി.പി.എമ്മിന് എത്ര കോടി കിട്ടി ? : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

ബാറില്‍ സി.പി.എമ്മിന് എത്ര കോടി കിട്ടി ? : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
പുതുതായി ബാറുകള്‍ അനുവദിച്ചതിലൂടെ സി.പി.എമ്മിന് എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബാർ അനുവദിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പുതുതായി 70 ബാറുകളാണ് പിണറായി സര്‍ക്കാര്‍ അനുവദിച്ചത്. കണ്ണൂര്‍ വിമാനത്താവള ഓഹരി ഇടപാടില്‍ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനും പങ്കുണ്ടെന്ന് സി.ബി.ഐക്ക് മൊഴി നല്‍കിയത് ഇടതുമുന്നണി എം.എല്‍.എ മാണി സി കാപ്പന്‍ തന്നെയാണ്. ഇത്രയും ഗൌരവകരമായ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്വേഷണം നടക്കാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു. സംസ്ഥാനത്തെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഫാസിസത്തിന്‍റെ മറ്റൊരു മുഖമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ മാത്രമല്ല, ഇടതുമുന്നണി നേതാക്കളുടെയും ഫോണുകള്‍ ചോർത്തുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോന്നിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍. https://www.facebook.com/JaihindNewsChannel/videos/628245627583083/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in