Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടുക്കിയില്‍ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പോലീസ്

ഇടുക്കിയില്‍ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പോലീസ്
ഇടുക്കി: ഇടുക്കി നാരകക്കാനം പള്ളിക്കവലയ്ക്ക് സമീപം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരണപ്പെട്ടത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്.  കുമ്പിടിയാമ്മാക്കൽചിന്നമ്മ ആൻറണിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വീടിനുള്ളിൽ നിന്നും രക്തത്തിന്‍റെ  ഭാഗങ്ങൾ കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു കുര്യാക്കോസ് സംഭവസ്ഥലം സന്ദർശിച്ചു. മുറികളിൽ പലയിടങ്ങളിലും രക്തകറകൾ കണ്ടെത്തിയതും തീ പടർന്ന് വീടിനോ വസ്തുവകകൾക്കോ നാശം സംഭവിക്കാത്തതിനാലുമാണ് ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് എത്തിയത്. അന്വേഷണം ഊർജ്ജിതമാക്കിയതായി ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു. കുര്യാക്കോസ് പറഞ്ഞു. സംഭവത്തിൽ സംശയാസ്പദമായ നിരവധി സാഹചര്യങ്ങൾ ഉണ്ടെന്നും അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവം കൊലപാതകം ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയു എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും. ചിന്നമ്മയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. വരും ദിവസങ്ങളിൽ സമീപവാസികളെ ഉൾപ്പെടെ വിശദമായി ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in