തൃശൂര്‍: സി.പി.എം മുണ്ടത്തിക്കോട് ലോക്കല്‍ സെക്രട്ടറിക്കെതിരെ ഭൂമി തട്ടിപ്പ് കേസില്‍ പരാതി നല്‍കിയ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. ചാത്തന്‍ചിറയില്‍ എടത്തറ മധുവിന്റെ വീടിനുനേരെയാണ് അക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ആളി പടര്‍ന്ന തീ വീട്ടിലെ ജനല്‍ ചില്ലുകളിലേക്കും അതുവഴി അകത്തേക്കും പടര്‍ന്നു.
ബന്ധുക്കളായ സി.പി.എം ലോക്കല്‍ സെക്രട്ടറി സനീഷും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധവും നടക്കുകയാണ്. കഴിഞ്ഞ ദിവസം കളക്റ്ററേറ്റില്‍ ഹിയറിങ് നടന്നിരുന്നു. തന്നെ വധിക്കുമെന്ന് സനീഷ് ഭീഷണിപ്പെടുത്തിയിരുന്നതായി മധു പറയുന്നു. നേരത്തെ തന്നെയും ഭാര്യയെയും ടിപ്പര്‍ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായും മധു ആരോപിക്കുന്നുണ്ട്.