Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kannur| കണ്ണൂരില്‍ മലയോര മേഖലകളില്‍ കനത്ത മഴ; പുഴകള്‍ കരകവിഞ്ഞൊഴുകുന്നു, ഗതാഗതം തടസ്സപ്പെട്ടു

Kannur|    കണ്ണൂരില്‍ മലയോര മേഖലകളില്‍ കനത്ത മഴ; പുഴകള്‍ കരകവിഞ്ഞൊഴുകുന്നു, ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂരില്‍ മലയോര മേഖലകളില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കൊട്ടിയൂര്‍ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്. ബാവലിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പാലപ്പുഴയെയും ആറളം ഫാമുകളെയും ബന്ധിപ്പിക്കുന്ന പാലപ്പുഴ പാലത്തില്‍ വെള്ളം കയറി. ഇതോടെ കാക്കയങ്ങാട്-കീഴ്പ്പള്ളി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പുഴയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ദുരന്ത നിവാരണ സേനയും അധികൃതരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in