Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
rain-kerala സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. എറണാകുളവും, തൃശ്ശൂരും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട് തുടരുന്നു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്.  തൃശൂർ, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം പ്രളയ സമാന സാഹചര്യം ഇപ്പോഴില്ലെന്നാണ് സൂചന. എല്ലാ ജില്ലകളിൽനിന്നും ഈ ദിവസങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറബികടലിൽ രൂപം കൊണ്ട ന്യൂനമർദം ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റായി അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഹിക്ക എന്നറിയപ്പെടുന്ന ചുഴലിക്കാറ്റിന്റെ ഫലമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടാവുമെന്നായിരുന്നു പ്രവചനം. 15 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഒഡീഷ, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഉണ്ടാവും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in