Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, രാജ്യസഭാ സീറ്റ്; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, രാജ്യസഭാ സീറ്റ്; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
  തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. തൃശ്ശൂരിൽ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി ഡീൽ നടന്നതായ ശക്തമായ പ്രതിപക്ഷ ആരോപണത്തിൽ പാർട്ടി പ്രതിക്കൂട്ടിലായ സാഹചര്യവും യോഗം വിലയിരുത്തും. കനത്ത പരാജയം ഏൽപ്പിച്ച ആഘാതത്തെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തുവാൻ അഞ്ചുദിവസത്തെ നേതൃയോഗം ചേരുവനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിൽ ഇടതുമുന്നണിക്ക് കീറാമുട്ടിയായി മാറിയ രാജ്യസഭാ സീറ്റ് വിഭജന ചർച്ചയും ഇന്നത്തെ യോഗത്തിൽ നടക്കും. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ ജയിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകളും ഇന്ന് ആരംഭിക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in