Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ട് മരണം; അണുബാധയെന്ന് പരാതി; ഗുരുതര ആരോപണം

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ട് മരണം; അണുബാധയെന്ന് പരാതി; ഗുരുതര ആരോപണം
  ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബങ്ങള്‍ രംഗത്ത്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ നിന്നേറ്റ അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ 29-ാം തീയതി ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ 26 രോഗികളില്‍ 6 പേര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഇതില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും ഉപയോഗിക്കുന്ന വെള്ളവും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി. നിലവില്‍ പരിശോധിച്ച സാമ്പിളുകള്‍ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അരുണ്‍ ജേക്കബിന്റെ വിശദീകരണം. എങ്കിലും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്രവങ്ങളും മറ്റും വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in