GST| ജി.എസ്.ടി. വര്‍ധനവ്: ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധത്തിലേക്ക്; കമ്മീഷന്‍ കുറച്ചതില്‍ സംഘടനകള്‍ക്ക് അതൃപ്തി
Jaihind TV News Report
Jaihind TV Web Desk
September 23, 2025
1 min read
•
Updated: June 10, 2026
കൊച്ചി: സംസ്ഥാന ലോട്ടറിയുടെ ജി.എസ്.ടി. നിരക്ക് 28%-ല്‍ നിന്ന് 40%-ആയി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ലോട്ടറി തൊഴിലാളികളും ഏജന്റുമാരും സമരത്തിനൊരുങ്ങുന്നു. വില വര്‍ധിപ്പിക്കാതെ ഏജന്റുമാരുടെ കമ്മീഷന്‍ അടക്കമുള്ളവ കുറച്ച് ജി.എസ്.ടി. ഭാരം ലോട്ടറി ഏജന്റുമാരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രതിഷേധത്തിന് കാരണം.
ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചാല്‍ വില്‍പ്പന കുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. വര്‍ധിച്ച ജി.എസ്.ടി. നിരക്ക് കാരണം സമ്മാനത്തുകയും ഏജന്റുമാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ തുകയും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍, ഈ തീരുമാനം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. കമ്മീഷനിലും സമ്മാനത്തുകയിലും വരുത്തിയ മാറ്റങ്ങള്‍ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ഏജന്റുമാര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി ഈ മാസം 28-ന് കരിദിനം ആചരിക്കാനും തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്താനും ഐ.എന്‍.ടി.യു.സി ആഹ്വാനം ചെയ്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10