Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആർടിസി : എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാനുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ തുടർ നടപടികൾ നാളെ തീരുമാനിക്കും

കെഎസ്ആർടിസി : എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാനുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ തുടർ നടപടികൾ നാളെ തീരുമാനിക്കും
KSRTC M Panel കെഎസ്ആർടിസിയിലെ എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ തുടർ നടപടികൾ നാളെ സർക്കാർ തീരുമാനിക്കും. ഇതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇപ്പോൾ സർവീസിലുള്ള എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്നാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‌സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഡിവിഷൻ ബഞ്ചിൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണ്ടി വരും. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻറേതാണ് ഉത്തരവ്. ഈ മാസം 30-നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. 2455 ഒഴിവുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നേരത്തേ എംപാനൽ കണ്ടക്ടർമാരെയും കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് 3,861 താൽക്കാലിക കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിൽ എം പാനൽ കണ്ടക്ടർമാർ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തിരികെ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശം കിട്ടിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in