Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സമ്മർദ്ദത്തിന് മുന്നില്‍ മുട്ടുമടക്കി സർക്കാർ; എം. ശിവശങ്കറിന് സസ്പെന്‍ഷന്‍; നടപടി ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്മേൽ

സമ്മർദ്ദത്തിന് മുന്നില്‍ മുട്ടുമടക്കി സർക്കാർ; എം. ശിവശങ്കറിന് സസ്പെന്‍ഷന്‍; നടപടി ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്മേൽ
തിരുവനനന്തപുരം: സമ്മർദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയ സർക്കാർ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സർവീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സ്വർണ്ണക്കടത്ത് കേസ് പ്രതികളുമായി അടുത്ത ബന്ധം ഉണ്ടെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് നടപടി. കേസിലെ മൂന്ന് പ്രതികളുമായും അടുപ്പമുണ്ടെന്ന് കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലില്‍ ശിവശങ്കർ സമ്മതിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി. അഖിലേന്ത്യാ സർവീസിന്‍റെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെതുടർന്നാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. വകുപ്പ് തല അന്വേഷണം തുടരും. 2000ലാണ് ശിവശങ്കറിന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്ത് വരുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in