Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഗണേഷ് കുമാര്‍ രാജിവയ്ക്കില്ല

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഗണേഷ് കുമാര്‍ രാജിവയ്ക്കില്ല
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മന്ത്രിക്കെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോഴും, മന്ത്രി രാജി വെക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തു. വിവാദ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടയിലാണ്, ഗണേഷ് കുമാര്‍ ഫോണിലൂടെ മാപ്പ് പറഞ്ഞ് വിഷയം 'കോംപ്രമൈസ്' ചെയ്തത്. ഭാര്യയുടെ സഹോദരിയുടെ ഫോണിലേക്കാണ് മന്ത്രി വിളിച്ചത്. മന്ത്രി മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ബിന്ദു മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 'അയ്യായിരം പ്രണയങ്ങളുണ്ട്' എന്ന് മന്ത്രി പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചതെന്നും അതിനാലാണ് വൈകാരികമായി പ്രതികരിച്ചതെന്നും ബിന്ദു വിശദീകരിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in