ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം; സര്‍ക്കാര്‍ പ്രതിരോധത്തില്‍, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും
Jaihind TV News Report
Jaihind TV Web Desk
March 10, 2026
1 min read
•
Updated: June 07, 2026
മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തില്‍ കടുത്ത പ്രതിരോധത്തിലും വെട്ടിലുമായി സര്‍ക്കാരും ഇടതുമുന്നണിയും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികളില്‍ മെല്ലെ പോക്ക് സമീപനത്തിലാണ് ഇടതുമുന്നണി. ഗണേഷ്‌കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. അതേസമയം, പൊലീസിന്റെ മെല്ലെപ്പോക്കും സര്‍ക്കാരിന്റെ മൗനവും ആയുധമാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ കൊടുത്ത പരാതിയിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലേക്കും ഓഫീസിലേക്കും ഇന്ന് വിവിധ സംഘടനകളുടെ മാര്‍ച്ചും പ്രതിഷേധവും ഉണ്ടാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10