Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കരുത്; ശക്തമായ സമരവുമായി ഗാന്ധി ദര്‍ശന്‍ സമിതി

ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കരുത്; ശക്തമായ സമരവുമായി ഗാന്ധി ദര്‍ശന്‍ സമിതി
  തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് ഗാന്ധി ദര്‍ശന്‍ സമിതി ആവശ്യപ്പെട്ടു. ഈ തീരുമാനം നടപ്പിലാക്കിയാല്‍ സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി.സി കബീര്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും തൊഴില്‍ തേടി പോകുന്ന ചെറുപ്പക്കാരും ബാറുകള്‍ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഇത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കും. ബാര്‍ മുതലാളിമാരെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. ജനവിരുദ്ധമായ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഗാന്ധി ദര്‍ശന്‍ സമിതി വ്യക്തമാക്കി.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in