Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞു; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു മറിഞ്ഞു; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
മൈസൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 'പി.കെ. ട്രാവല്‍സ്' എന്ന സ്വകാര്യ സ്ലീപ്പര്‍ ബസാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ചന്നപട്ടണയ്ക്ക് സമീപം നിയന്ത്രണം വിട്ട ബസ് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in