Logo
Wed, Jun 17, 2026 • 07:20 PM
LIVE TV
Watch

No business videos available

No Middle East videos available

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 13, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു
  മം​ഗളുരു : മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് എംപി (80) അന്തരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് യുപിഎ മന്ത്രിസഭകളിലും ഓസ്കാര്‍ ഫെർണാണ്ടസ് അംഗമായിരുന്നു. ഗതാഗതം, യുവജനക്ഷേമം, കായികം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1980ല്‍ ഉഡുപ്പി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 84, 89,91, 96 തെരഞ്ഞടുപ്പുകളില്‍ ഇവിടെ നിന്ന് തുടര്‍ച്ചയായി വിജയിച്ചു. ദീര്‍ഘകാലം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ജൂലൈ 20 നാണ് വ്യായാമത്തിനിടെ വീണ് പരിക്കേറ്റത്. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വീഴ്ചയ്ക്ക് ശേഷം ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ലെങ്കിലും വൈകിട്ട് പതിവ് വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിൽ ആകുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ആരോ​ഗ്യ നില കൂടുതൽ വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10