Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി

മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ, ടി.വി. പ്രശാന്തന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. നവീന്‍ ബാബുവിനെ അഴിമതിക്കാരനായി പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പി.പി. ദിവ്യയും ടി.വി. പ്രശാന്തനും പരസ്യമായി ആരോപിച്ചിരുന്നു. ഇതാണ് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത്. നവീന്‍ ബാബുവിനെ അഴിമതിക്കാരനായി തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു, മരണശേഷവും ടി.വി. പ്രശാന്തന്‍ ആരോപണം പലതവണ ആവര്‍ത്തിച്ചു തുടങ്ങിയവയാണ് ര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍. നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി പത്തനംതിട്ട സബ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പി.പി. ദിവ്യ, ടി.വി. പ്രശാന്തന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത മാസം നവംബര്‍ 11-ന് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in