Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊച്ചിയിൽ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചിയിൽ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേർ വീടിനുള്ളിൽ മരിച്ചനിലയിൽ
 

രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേർ വീടിനുള്ളിൽ മരിച്ചനിലയിൽ.എറണാകുളം ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു .വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്.

ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കായിവന്ന് മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. രണ്ടുമാസമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെന്ന് അയൽവാസി പറഞ്ഞു. 2025 ഫെബ്രുവരി മുതൽ വിളപ്പിൽശാല കാരോടുള്ള വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ എറണാകുളത്തേക്ക് പോയിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in