Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചലച്ചിത്ര അവാർഡ് വിവാദം: രഞ്ജിത്തിനെ കുരുക്കിലാക്കി തെളിവുകള്‍; ഫോണ്‍ സംഭാഷണം പുറത്ത്

ചലച്ചിത്ര അവാർഡ് വിവാദം: രഞ്ജിത്തിനെ കുരുക്കിലാക്കി തെളിവുകള്‍; ഫോണ്‍ സംഭാഷണം പുറത്ത്
  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് വിവാദത്തില്‍ ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തിയെന്ന് നേമം പുഷ്പരാജ് പറയുന്ന  ഓഡിയോ ക്ലിപ്പ് പുറത്ത്. 19-ാം നൂറ്റാണ്ടിന് ലഭിച്ച മൂന്ന് അവാർഡുകളും വെട്ടാൻ രഞ്ജിത്ത് ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഫോണ്‍ സംഭാഷണത്തിലുണ്ട്. 'പത്തൊമ്പതാം നൂറ്റാണ്ട്' പോലുളള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്നു. 19-ാം നൂറ്റാണ്ടിന് ലഭിച്ച മൂന്ന് അവാർഡുകളും വെട്ടാൻ രഞ്ജിത്ത് ശ്രമിച്ചതായി നേമം പുഷ്പരാജ് പറയുന്നു. അവാർഡുകൾ നൽകാൻ തീരുമാനിച്ചു റൂമിലേക്ക് പോയ ഗൗതം ഘോഷ് പോലുള്ളവരെ തിരികെ വിളിച്ച് ഒന്നുകൂടെ പരിശോധിക്കാമെന്ന് പറഞ്ഞു. എന്നാൽ ഇനി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് ജൂറി ചെയർമാനോട് പറഞ്ഞതായി നേമം പുഷ്പരാജ പറയുന്നു. രഞ്ജിത്തിന് ശത്രുതയുള്ളവർക്ക് അവാർഡ് ലഭിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഇങ്ങനെ സംഭവിച്ചതിൽ ആത്മനിന്ദ തോന്നുന്നു എന്നും നേമം പുഷ്പരാജ് പറഞ്ഞു. സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in