Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആരോഗ്യവകുപ്പില്‍ തീര്‍പ്പാകാതെ തകരുന്നത് 1800 ലേറെ ജീവിതങ്ങള്‍; മന്ത്രിയുടെ ആശ്രിതര്‍ക്ക് മാത്രം ശരവേഗത്തില്‍ പരിഹാരം; പ്രതിഷേധം പുകയുന്നു

ആരോഗ്യവകുപ്പില്‍ തീര്‍പ്പാകാതെ തകരുന്നത് 1800 ലേറെ ജീവിതങ്ങള്‍; മന്ത്രിയുടെ ആശ്രിതര്‍ക്ക് മാത്രം ശരവേഗത്തില്‍ പരിഹാരം; പ്രതിഷേധം പുകയുന്നു
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമപ്പെടുത്തിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാര കസേരയിൽ എത്തുമ്പോൾ. എന്നാല്‍ മന്ത്രിസഭയിലെ വിവിധ വകുപ്പുകളിൽ ഫയലുകള്‍ കുന്നുകൂടുകയാണ്. ഇടത് മന്ത്രിസഭ നാലാം വർഷത്തിലെത്തുമ്പോൾ ആരോഗ്യ മന്ത്രിയുടെ വകുപ്പിൽ മാത്രം തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 1,800 ഫയലുകളാണ്. ഗുരുതര അസുഖങ്ങൾ ബാധിച്ച ജീവനക്കാരുടെ റീ ഇംബേഴ്സ്മെന്‍റ് ഫയലുകൾ അടക്കമുള്ളവയാണ് കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഡയറക്ട്രേറ്റ് ഓഫ് സർവീസസിൽ യാതൊരു നടപടികളുമില്ലാതെ കെട്ടിക്കിടക്കുന്നത്. ആദിവാസി പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാരുടെയും, ക്ലാസ് ഫോർ ജീവനക്കാരുടേതുമാണ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഏറെയും. ഗുരുതര അസുഖം ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും മെഡിക്കൽ റീ ഇംബേഴ്സ്മെൻറ് യഥാസമയം ലഭിക്കാതായതോടെ ഇവരുടെ തുടർ ചികിത്സ മുടങ്ങിയതോടൊപ്പം ഭൂരിഭാഗം ജീവനക്കാരും വൻ കടക്കെണിയിലുമായി. മെഡിക്കൽ റീഇംബേഴ്സമെന്‍റ് ഫയലുകൾ ആരോഗ്യവകുപ്പ് ഡയറക്ടർ തിരിഞ്ഞു നോക്കുന്നില്ലെന്നും വകുപ്പ് മന്ത്രിയുടെ അലംഭാവമാണ് ഇതിന് പിന്നിലെന്നും ജീവനക്കാർ പറയുന്നു. അതേസമയം വകുപ്പ് മന്ത്രിയുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും ശരവേഗത്തിലാണ് ഫയലുകൾ തീർപ്പാക്കി നൽകുന്നതെന്നും ആരോപണം ഉയരുന്നു. ജീവനക്കാർ ഫയൽ വിവരങ്ങൾ അറിയാൻ വിളിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവധിയിലോ മീറ്റിംഗിലോ ആണെന്നുള്ള മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഫയലുകൾ കെട്ടികിടക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു. ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയിൽ കടക്കെണിയിലായ ജീവനക്കാരിൽ നിന്നും പ്രളയ പുനരധിവാസ ഫണ്ടിന്‍റെ പേരിൽ വകുപ്പ് മേധാവികൾ നിർബന്ധിത പിരിവ് നടത്തി കൂടുതല്‍ ദുരിതത്തിലാക്കി. അതേസമയം ജൂൺ മാസത്തെ സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതാളത്തിലായതും പാവപ്പെട്ട ജീവനക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in