ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡിജിപിക്ക് പരാതി നല്‍കി
Jaihind TV News Report
Jaihind TV Web Desk
August 01, 2024
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന് വ്യാജ പ്രചാരണം. സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന ഈ വ്യാജ പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10