Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ കൂത്തുപറമ്പില്‍ നിന്ന് വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കണ്ണൂർ കൂത്തുപറമ്പില്‍ നിന്ന് വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് വ്യാജമദ്യം പിടികൂടി. കൂത്തുപറമ്പ് പഴയ നിരത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും 80 ലിറ്റർ വാഷും 15 ലിറ്റർ ചാരായവുമാണ് എക്സൈസ് പിടികൂടിയത്. വ്യാജമദ്യം നിർമ്മിച്ച കൈതേരിയിലെ ലിജീഷ് എന്നയാളെ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ് എം.എസിന്‍റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പഴയ നിരത്തിലെ ശ്രീ നാരായണമഠത്തിന് സമീപത്തെ ആമ്പിലാടേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് വ്യാജമദ്യവും നിർമ്മാണ സാമഗ്രികളും പിടികൂടിയത്. ചാരായം വാറ്റാനായി 200 ലിറ്റർ കൊള്ളുന്ന ബാരലിൽ 80 ലിറ്റർ വാഷും 25 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് കന്നാസിൽ 15 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്. കെട്ടിട ഉടമസ്ഥലത്തുണ്ടായിരുന്നില്ല. പ്രിവന്‍റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു എൻ.സി, സുബിൻ എം, ശജേഷ് സി.കെ, ജിജീഷ് സി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in