കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള കള്ളക്കേസ്; ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ്; ഇന്ന് പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച്
Jaihind TV News Report
Jaihind TV Web Desk
July 04, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനുമെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
സർക്കാരിന്‍റെ ഹീനമായ രാഷ്ട്രീയവേട്ടയ്‌ക്കെതിരെ ഡിസിസികളുടെ നേതൃത്വത്തിലാണ് ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചു നടത്തുക. സര്‍ക്കാരിന്‍റെയും സിപിഎം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള നീക്കനീക്കത്തിനെതിരെയുള്ള ശക്തമായ താക്കീതായി സമരം മാറും.
സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിക്കും. കൊല്ലത്ത് പിസി വിഷ്ണുനാഥ് എംഎല്‍എയും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ആലപ്പുഴയില്‍ ബെന്നി ബഹനാന്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഇടുക്കിയില്‍ കെ.സി.ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും തൃശ്ശൂരില്‍ രമേശ് ചെന്നിത്തല എംഎല്‍എയും പാലക്കാട് വികെ ശ്രീകണ്ഠന്‍ എംപിയും മലപ്പുറത്ത് എ.പി അനില്‍കുമാര്‍ എംഎല്‍എയും കോഴിക്കോട് കെ.മുരളീധരന്‍ എംപിയും വയനാട് ടി.സിദ്ധിഖ് എംഎല്‍എയും കണ്ണൂരില്‍ എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും എസ്പി ഓഫീസ് മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്യും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10