Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം, മൂന്നു പേര്‍ക്ക് പരിക്ക്

പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം, മൂന്നു പേര്‍ക്ക് പരിക്ക്
  പാലക്കാട്: കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. സ്ഫോടനത്തില്‍ മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ ആറു മണിയോടെയാണ് സംഭവം. പത്തനംതിട്ട സ്വദേശി അരവിന്ദാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് അരവിന്ദിന്‍റെ മൃതദേഹം പുറത്തെടുത്തത്. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫര്‍ണസിനകത്ത് അകപ്പെട്ടു പോയ അരവിന്ദിന് രക്ഷപ്പെടാനായില്ല. രണ്ടു മാസം മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് എത്തിയത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in