Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍; കമ്മീഷന്റെ വിശദീകരണം വിശ്വസനീയമല്ല; ബിജെപി സ്വാധീനം അന്വേഷിക്കണമെന്ന് വേണുഗോപാല്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍; കമ്മീഷന്റെ വിശദീകരണം വിശ്വസനീയമല്ല; ബിജെപി സ്വാധീനം അന്വേഷിക്കണമെന്ന് വേണുഗോപാല്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തുനല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയേയും നേരിട്ട് ബാധിക്കുന്ന വിഷമാണിത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യയിടപെടല്‍ വ്യക്തമാക്കുന്നതാണിത്. ക്ലെറിക്കല്‍ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല. ഈ വിഷയത്തെ ലഘൂകരിക്കുന്നതിനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ബിജെപിയുടെ സ്വാധീനത്തിന് വിധേയമാണെന്ന ഞങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഔദ്യോഗിക രേഖയില്‍ ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗികമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥയും അലംഭാവവുമാണ് ഇതിലൂടെ പ്രകടമായതെന്നും കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in