Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| മകന് ഇ.ഡി സമന്‍സ്: മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുള്ളതുകൊണ്ടോ?; സി.പി.എം- ബി.ജെ.പി ബാന്ധവത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കിയോ എന്നും വി ഡി സതീശന്‍

V D Satheesan| മകന് ഇ.ഡി സമന്‍സ്: മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുള്ളതുകൊണ്ടോ?; സി.പി.എം- ബി.ജെ.പി ബാന്ധവത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കിയോ എന്നും വി ഡി സതീശന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചുവെച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ മൗനം 'മടിയില്‍ കനമുള്ളതുകൊണ്ടാണോ' എന്നും, സി.പി.എം.-ബി.ജെ.പി. ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തില്‍ എത്തിയ ഇ.ഡി. സമന്‍സ് പാര്‍ട്ടി നേതൃത്വത്തെയോ മന്ത്രിസഭയിലെ അംഗങ്ങളെയോ അറിയിക്കാതെ പിണറായി വിജയന്‍ രഹസ്യമാക്കി വെച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'സി.പി.എം.-ബി.ജെ.പി. ബാന്ധവത്തില്‍ മകനെതിരായ കേസും പിണറായി വിജയന്‍ ഒത്തുതീര്‍പ്പാക്കിയോ? ആര്‍.എസ്.എസ്. നേതാവുമായി എ.ഡി.ജി.പി. രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതേ എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ പൂരം കലക്കിയതും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതും പ്രത്യുപകാരമായിരുന്നോ?' ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് സമന്‍സ് നല്‍കിയത് എന്തിനെന്നും, തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമുണ്ടെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും സി.പി.എം. സംസ്ഥാന നേതൃത്വത്തിനും സമന്‍സിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in