സി.എം.ആര്‍.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വന്‍ നടപടി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലും കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ ഓഫീസുകളിലും ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ പിണറായിയിലെ വീട് എന്നിവിടങ്ങളില്‍ ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെ സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് തൊട്ടുപിന്നാലെയാണ് ഈ മിന്നല്‍ പരിശോധന.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇ.ഡി ആക്ഷന്‍; മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ്