Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലഹരി മരുന്ന് കേസ് : ബിനീഷ് കോടിയേരി അറസ്റ്റില്‍

ലഹരി മരുന്ന് കേസ് : ബിനീഷ് കോടിയേരി അറസ്റ്റില്‍
ബംഗളുരു : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആറ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് ബിനീഷിന്‍റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഇ.ഡിയുടെ ബംഗളുരുവിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂർ നീണ്ടു. ലഹരിമരുന്ന് കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ എന്‍ഫോഴ്സ്മെന്‍റും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെയും ഇ.ഡി ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയാണ്ബിനീഷിനെതിരായ തെളിവായി മാറിയത്. അനൂപിന്‍റെയും ബിനീഷിന്‍റെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് കേസിൽ മൂന്നാം തവണയാണ് ബിനീഷിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ബിസിനസ് ആവശ്യങ്ങൾക്കായി ബിനീഷ് തനിക്ക് പണം നൽകിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്‍റെ മൊഴി. ചോദ്യംചെയ്യലില്‍ ഇക്കാര്യം ബിനീഷും സമ്മതിച്ചിരുന്നു. ഈ ഹോട്ടലിന്‍റെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സ്വർണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കടുത്ത പ്രതിരോധത്തിലായ സർക്കാരിനെയും സി.പി.എമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പാർട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in