Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അമ്പൂരിയിലെ രാഖി വധക്കേസില്‍ നിർണായക തെളിവായ വസ്ത്രങ്ങൾ കണ്ടെടുത്തു

അമ്പൂരിയിലെ രാഖി വധക്കേസില്‍ നിർണായക തെളിവായ വസ്ത്രങ്ങൾ കണ്ടെടുത്തു
Akhil-Rakhi-murdercase അമ്പൂരി വധക്കേസിലെ നിർണായക തെളിവായ രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു. പൊലീസ് കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയും ഉണ്ട്. തിരുവനന്തപുരം ചിറ്റാറ്റിൻകരയിലെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു യുവതിയുടെ വസ്ത്രങ്ങൾ. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കടക്കുമ്പോഴാണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി.. ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വസ്ത്രങ്ങൾ. കൊല്ലപ്പെട്ട ദിവസം യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇന്ന് അന്വേഷണസംഘം കണ്ടെടുത്തത്. പൊലീസ് കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയും കണ്ടെത്തി. യുവതിയെ കൊല്ലാൻ ഉപയോഗിച്ച കയറും യുവതിയുടെ മൊബൈൽ ഫോണും അന്വേഷണസംഘം കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിലെ മറ്റ് തെളിവുകൾ തേടി അന്വേഷണസംഘം ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേ സമയം കൊലപാതകത്തിന് മുൻപ് നിരവധി തവണ യുവതി അഖിലിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചിരുന്നു. അമ്പൂരി കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് നിർണായക തെളിവുകളെല്ലാംകണ്ടെത്താനാണ് പൊലീസ് ശ്രമം. മൂന്ന് പ്രതികളേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in