Logo
Wed, Jun 24, 2026 • 10:36 AM
LIVE TV
Watch

No business videos available

No Middle East videos available

'മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, ശല്യം ചെയ്തിട്ടില്ല'; സനല്‍കുമാർ ശശിധരന് ജാമ്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 06, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, ശല്യം ചെയ്തിട്ടില്ല'; സനല്‍കുമാർ ശശിധരന് ജാമ്യം
  കൊച്ചി : നടി മഞ്‍ജു വാരിയരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനലിന്‍റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ശല്യം ചെയ്തിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ സനല്‍കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിനുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ എളമക്കര പൊലീസ് തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന് സനല്‍കുമാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. സനൽകുമാർ സംവിധാനം ചെയ്ത ‘കയറ്റം’ സിനിമയുടെ സെറ്റിൽ മഞ്ജുവിന്‍റെ മാനേജരുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് വിവരം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10