Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം വി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ മാനനഷ്ട കേസ് കൊടുക്കും; കെ സുധാകരന്‍ എംപി

എം വി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ  മാനനഷ്ട കേസ് കൊടുക്കും; കെ സുധാകരന്‍ എംപി
കണ്ണൂര്‍: എം വി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ മാനനഷ്ട കേസ് രണ്ടു ദിവസത്തിനകം നല്‍കുമെന്ന് കെ പി സി സി അധ്യകഷന്‍ കെ.സുധാകരന്‍ എംപി. പുരാവസ്തു തട്ടിപ്പ് കേസ് കേസ് റദ്ദാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും. ആ ചാപ്റ്റര്‍ അവസാനിച്ചു.എ കെ ബാലന്‍റെയും എം വി ഗോവിന്ദന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല . കെ പി സി സി പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ല.കേസ് ഉണ്ടായ സാഹചര്യത്തില്‍ തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലാത്തത് കൊണ്ട് ആണ് സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്. എന്നാല്‍ ഹൈക്കമാന്‍റും നേതാക്കളും ഒറ്റക്കെട്ടായി തുടരണമെന്ന് ആവശ്യപ്പെട്ടു.അത് കൊണ്ട് സ്ഥാനം ഒഴിയില്ല.ഇതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു.ചോദ്യം ചെയ്യലിന് ശേഷം പൂര്‍ണ ആത്മവിശ്വാസം ഉണ്ടായി. അന്വേഷണവുമായി സഹകരിച്ചു . കേസില്‍ ചുക്കും ചുണ്ണാമ്പുമില്ലെന്ന് മനസിലായില്ലെന്നും കെ.സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in