Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. മൊഴി എടുത്തത് പ്രത്യേക അന്വേഷണ സംഘം ആണ്. എഡിഎം തന്നോട്  'ഒരു തെറ്റുപറ്റി'  എന്ന് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. വീണ്ടും മൊഴി എടുത്തത് ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ്. നവീന്‍ ബാബുവിന്റെ കുടുംബം,  തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ രക്ഷിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു ആരോപണം. കുടുംബം ഇതേ ആരോപണം ഹൈക്കോടതിയിലും ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. കുടുംബം ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോയതിന് പിറകെയാണ് നടപടി. പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത് ഒക്ടോബര്‍ 22 നാണ്. അന്ന് നല്‍കിയ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചത്.

Related articles

See all
Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Save your stories

Sign in