തികഞ്ഞ വിജയപ്രതീക്ഷയില്‍ ഡീൻ കുര്യാക്കോസ്
Jaihind TV News Report
Jaihind TV Web Desk
May 22, 2019
1 min read
•
Updated: June 09, 2026
തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി തിരിച്ച് പിടിക്കുന്നത് ഒരു മധുര പ്രതികാരം കൂടിയാണ് ഇടുക്കിയിലെ യുഡിഎഫ് പ്രവർത്തകർക്ക്.
കസ്തൂരി രംഗൻ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ജനതയുടെ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പ്. രണ്ടു സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവ് ഇടുക്കിയിൽ വലിയ ആവേശമാണ് ഉയർത്തിയിരുന്നത്. യുഡിഎഫിന്‍റെ കോട്ടയായ ഇടുക്കിയുടെ തിരിച്ചു വരവായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ഡീൻ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10