Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരം നഗരമധ്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസ്

തിരുവനന്തപുരം നഗരമധ്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസ്
തിരുവനന്തപുരം നഗരമധ്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വാടകക്ക് താമസിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മകളും വിദേശത്താണ്. തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിൽ വികാസ് ലെയിനില്‍ മുൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയും ഭർത്താവും താമസിക്കുന്ന വീടിന്‍റെ രണ്ടാം നിലയിലെ മുറിയിൽ തീ ആളിപ്പടരുന്നത് അയൽവാസികളാണ് കണ്ടത്. വിവരം അറിഞ്ഞ് ഫയർഫോഴ്സും പൊലീസും എത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ മുറിയും കത്തിനശിച്ച നിലയിലാണ്.

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Save your stories

Sign in