'ഡിറ്റ് വാ' ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും ആന്ധ്രയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിലും മഴയ്ക്ക് സാധ്യത
Jaihind TV News Report
Jaihind TV Web Desk
November 29, 2025
1 min read
•
Updated: June 05, 2026
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും ശ്രീലങ്കന്‍ തീരത്തും ശക്തി പ്രാപിച്ച 'ഡിറ്റ് വാ' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലെ കാരൈക്കലില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തിലൂടെയും സമീപ ബംഗാള്‍ ഉള്‍ക്കടലിലൂടെയും വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചാരം തുടരുമെന്നും ഞായറാഴ്ച അതിരാവിലെയോടെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളോട് അടുക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ ഞായറാഴ്ച രാവിലെ വരെ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെ ഇടിയോടുകൂടിയ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. ഈ നിയന്ത്രണം ഡിസംബര്‍ 1 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഴ സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചുഴലിക്കാറ്റ് കേരളത്തിന് നേരിട്ട് ഭീഷണിയല്ലെങ്കിലും, കള്ളക്കടല്‍ പ്രതിഭാസത്തിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10