ക്ഷേമപെൻഷൻ വിതരണത്തിലെ പ്രതിസന്ധി; അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും
Jaihind TV News Report
Jaihind TV Web Desk
June 20, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണത്തിലെ പ്രതിസന്ധി ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മാസങ്ങളായി ക്ഷേമപെൻഷൻ മുടങ്ങി പതിനായിരങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യം അടിയന്തര പ്രമേയത്തിലൂടെയാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക. പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ക്ഷേമ പെൻഷൻ മുടങ്ങിയ വിഷയത്തിലൂടെ സർക്കാരിന്‍റെ ധനകാര്യ കെടു കാര്യസ്ഥതകൾ തുറന്നുകാട്ടി പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തും. വ്യവസായം, സാമൂഹ്യ ക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10