Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സിപിഎം ക്രിമിനലുകളെ വളർത്തുന്നു, കേസെടുക്കാന്‍ പോലീസിന് ഭയം'; എസ്എഫ്ഐ അക്രമത്തിൽ പരിക്ക് പറ്റിയ കെഎസ്‌യു പ്രവർത്തകരെ സന്ദര്‍ശിച്ച് വി.ഡി. സതീശന്‍

'സിപിഎം ക്രിമിനലുകളെ വളർത്തുന്നു, കേസെടുക്കാന്‍ പോലീസിന് ഭയം'; എസ്എഫ്ഐ അക്രമത്തിൽ പരിക്ക് പറ്റിയ കെഎസ്‌യു പ്രവർത്തകരെ സന്ദര്‍ശിച്ച് വി.ഡി. സതീശന്‍
  കണ്ണൂർ : തോട്ടട ഐടിഐയിൽ എസ്എഫ്ഐ അക്രമത്തിൽ പരിക്ക് പറ്റിയ കെഎസ്‌യു പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദർശിച്ചു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് സന്ദർശിച്ചത്. കണ്ണൂരിൽ സിപിഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളർത്തുന്നു. കണ്ണൂർ ഐടിഐയിലും പോളിടെക്നിക്കിലും എസ്എഫ്ഐ യുടെ ഇടിമുറിയുണ്ടെന്നും അക്രമത്തിന് അധ്യാപകരും, അനാധ്യാപകരും കൂട്ടുനിൽക്കുന്നതായും വി. ഡി. സതീശൻ ആരോപിച്ചു. എസ്എഫ്ഐ അക്രമം അവസാനിപ്പിച്ചെ മതിയാകു. ഐടിഐ യിൽ നടന്നത് ഏറ്റവും ഹീനമായ അക്രമമാണ്. അക്രമികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും വി.ഡി. പറഞ്ഞു. ക്രിമിനലുകൾ പോലീസിന് ഒപ്പം നിന്നാണ് അടിക്കാൻ ആഹ്വാനം ചെയ്യുന്നത്. രണ്ട് ക്യാമ്പസ്സുകളിലും എസ്എഫ്ഐ യുടെ ആയുധപുരയുണ്ട്. അവിടെയെല്ലാം പോലീസ് റെയിഡ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിഷ്പക്ഷനായ ആർക്കും ആ ക്യാമ്പസ്സിൽ പഠിക്കാൻ കഴിയില്ല. അക്രമിക്കൾക്കെതിരെ നടപടി എടുക്കാൻ പോലീസിന് ഭയമാണ്. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കുന്നത് തടയാനാണ് അക്രമമെന്നും വി. ഡി സതീശൻ പറഞ്ഞു.  

Related articles

See all
Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Latest News

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കെ.സുധാകരന്‍ എംപി

Latest News

റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് 'ജയ് ഭീം' അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും: കെ.സുധാകരന്‍...

Latest News

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.

Save your stories

Sign in