Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.പി.എം പ്രവര്‍ത്തകര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു | വീഡിയോ

സി.പി.എം പ്രവര്‍ത്തകര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു | വീഡിയോ
CPM-Abduction കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ സി.പി.എം പ്രവര്‍ത്തകര്‍ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. യുവതിയെ ഫോൺ വിളിച്ചെന്നാരോപിച്ച് ഇരിവേരി സ്വദേശി വി സാജിദിനെയാണ് ഏഴംഗ സംഘം മർദിച്ചത്. ഇയാളുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് സാജിദിനെ വീട്ടിൽനിന്ന് ബലമായി പിടികൂടി കാറിൽ തട്ടികൊണ്ടു പോയത്. രണ്ടു കിലോമീറ്റർ അകലെയുള്ള വണ്ണാംകണ്ടി സലാമിന്‍റെ വീട്ടിലെത്തിച്ച് സംഘം ചേർന്ന് മർദ്ദിച്ചു. മരക്കഷണവും, ഇരുമ്പ് പൈപ്പും , ബെൽറ്റുമെല്ലാം ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകനായ വണ്ണാൻ കണ്ടി സലാമിന്‍റെ നേതൃത്വത്തിലാണ് തട്ടികൊണ്ടു പോയി മർദ്ദിച്ചത്.സക്കീൽ, ഇർഷാദ്, ഷാമിൽ, അബ്ദുസലാം, റിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഇവരെല്ലാം സി.പി.എം പ്രവർത്തകരാണ്. മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാജിദിന്‍റെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുനൽകുകയും ചെയ്തു. തുടർന്ന് രാത്രി ഒൻപത് മണിയോടെ റോഡിലിറക്കി വിടുകയായിരുന്നു. എന്നാൽ യുവതിയെ അബദ്ധത്തിൽ ഫോൺ വിളിച്ചതാണെന്നാണ് സാജിദ് പറയുന്നത്. പളളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തി വൈരാഗ്യവും മർദനത്തിന് കാരണമായെന്ന് സാജിദ് പറയുന്നു. സി.പി.എം നേതൃത്വത്തിന്‍റെ സമർദ്ദത്തെ തുടർന്ന് പൊലീസ് ആദ്യം കേസെടുക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. https://www.youtube.com/watch?v=lcbJj1e_nyQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in