Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രിയഗോള്‍ഡ് ബിസ്‌കറ്റില്‍ കാലിത്തീറ്റയ്ക്കുള്ള തവിട്; സൂര്യ ഫുഡ്‌സിനെതിരെ കര്‍ശന നടപടിയുമായി എഫ്എസ്എസ്എഐ

പ്രിയഗോള്‍ഡ് ബിസ്‌കറ്റില്‍ കാലിത്തീറ്റയ്ക്കുള്ള തവിട്; സൂര്യ ഫുഡ്‌സിനെതിരെ കര്‍ശന നടപടിയുമായി എഫ്എസ്എസ്എഐ

ബിസ്‌കറ്റ് നിര്‍മാണത്തില്‍ കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ചതുള്‍പ്പെടെയുള്ള ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് 'പ്രിയഗോള്‍ഡ്' ബിസ്‌കറ്റ് നിര്‍മാതാക്കളായ സൂര്യ ഫുഡ് ആന്‍ഡ് അഗ്രോ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) നിയമനടപടികള്‍ ആരംഭിച്ചു. എഫ്എസ്എസ്എഐ ചട്ടങ്ങള്‍ ലംഘിച്ചതിന് സൂര്യ ഫുഡ്‌സിന് പുറമെ ദൊഡ്ല ഡെയറി, യുഇഐആര്‍ ഓര്‍ഗാനിക് ഫുഡ്‌സ് എന്നീ രണ്ട് കമ്പനികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൂര്യ ഫുഡ് ആന്‍ഡ് അഗ്രോയുടെ പ്ലാന്റിൽ ഗുരുതരമായ ആരോഗ്യ-ശുചിത്വ വീഴ്ചകൾ കണ്ടെത്തിയത്.

ബിസ്‌ക്കറ്റില്‍ ഫൈബര്‍ സോഴ്‌സായി ഉപയോഗിക്കുന്നതിനായി കാലിത്തീറ്റയ്ക്കുള്ള തവിടാണ് കമ്പനി ഉപയോഗിച്ചിരുന്നത്. ഈ തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ ഇത് മൃഗങ്ങള്‍ക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളുമുണ്ടായിരുന്നു. ഫാക്ടറിയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിഗത ശുചിത്വം എന്നിവയിലെല്ലാം ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിയുടെ ലൈസന്‍സ് എഫ്എസ്എസ്എഐ സസ്‌പെന്‍ഡ് ചെയ്യുകയും പ്രോസിക്യൂഷന്‍ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇതിനുപുറമെ, ദൊഡ്ല ഡെയറിയില്‍ പരിശോധനയ്ക്കായി എടുത്ത ഫുള്‍ ക്രീം പാല്‍ സാമ്പിൾ നിലവാരമില്ലാത്തതാണെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി. പാല്‍ സാമ്പിളില്‍ ഡിറ്റര്‍ജന്റോ കാസ്റ്റിക് സോഡയോ അടങ്ങിയിട്ടുണ്ടെന്നും നിശ്ചിത അളവിലും താഴെയാണ് കൊഴുപ്പെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് ഗുരുതര കുറ്റമാണ്. കൂടാതെ, യുഇഐആര്‍ ഓര്‍ഗാനിക് ഫുഡ്‌സ് കമ്പനി വില്‍പന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നും നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തിയ ഈ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി എഫ്എസ്എസ്എഐ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു.



Related articles

See all
Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

ഇന്ത്യയുടെ അരിയുൽപ്പാദനത്തിൽ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാധ്യത; മഴക്കുറവ് തിരി...

Popular News

തടവുകാരുടെ ഭക്ഷണ മെനുവിൽ മാറ്റത്തിന് ജയിൽവകുപ്പ് ശുപാർശ; വർഷം 5.7 കോടി ലാഭിക്കാം

Save your stories

Sign in