Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനത്തെ ഭീഷണിപ്പെടുത്തി സിപിഎം എംഎല്‍എയും ഏരിയാ സെക്രട്ടറിയും; അസഭ്യവർഷം റോഡിലെ പൊടിശല്യത്തിനെതിരെ പ്രതിഷേധിച്ചതിന് | VIDEO

ജനത്തെ ഭീഷണിപ്പെടുത്തി സിപിഎം എംഎല്‍എയും ഏരിയാ സെക്രട്ടറിയും; അസഭ്യവർഷം റോഡിലെ പൊടിശല്യത്തിനെതിരെ പ്രതിഷേധിച്ചതിന് | VIDEO
  കൊച്ചി: റോഡിലെ പൊടിശല്യത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ സിപിഎം (CPIM) നേതാക്കളുടെ ഭീഷണി. കൊച്ചി പനയപ്പള്ളിയിലാണ് എംഎൽഎ, കെ.ജെ മാക്സിയും (K.J. Maxi) സിപിഎം ഏരിയാ സെക്രട്ടറി കെ.എം റിയാദും പ്രതിഷേധിച്ച ജനങ്ങളെ ഭീഷണിപ്പെടുത്തിയത്. കൊച്ചി എംഎൽഎ ഭീഷണിപ്പെടുത്തിയതായും സിപിഎം ഏരിയാ സെക്രട്ടറി അസഭ്യവർഷം നടത്തിയതായുമാണ് പരാതി. സ്പീക്കർ എ.എൻ ഷംസീർ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ മനുഷ്യച്ചങ്ങല തീർത്ത പ്രതിഷേധക്കാർക്കരികിലെത്തിയാണ് സിപിഎം നേതാക്കള്‍ ഭീഷണിയും അസഭ്യവർഷവും നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് നോക്കി നിൽക്കേ നടന്ന സംഭവത്തിൽ സ്ത്രീകളടക്കമുള്ള ജനങ്ങൾ തിരിച്ച് പ്രതിഷേധിച്ചതോടെയാണ് പോലീസ് എംഎൽഎയെയും ഏരിയാ സെക്രട്ടറിയെയും പിന്തിരിപ്പിതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മുതൽ തോപ്പുംപടി വരെയുള്ള റോഡ് നന്നാക്കുന്നതിനിടയിൽ ഒരാഴ്ചയിലെറെയായി പൊടിശല്യം മൂലം വ്യാപാരികളും താമസക്കാരും വലയുകയാണ്. ബസ് ഗതാഗതമുള്ള റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകാത്തതിനാലാണ് നിയമസഭാ സ്പീക്കർ (speaker) പങ്കെടുത്ത വേദിക്ക് വിളിപ്പാടകലെ ജനകീയ പ്രതിഷേധം നടന്നത്. https://www.youtube.com/watch?v=VC-V1AFK-wQ

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in