Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്

സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്

ന്യൂഡല്‍ഹി: എല്‍ഡിഎഫ് കക്ഷികള്‍ തമ്മില്‍ അടിമ-ഉടമ ബന്ധമല്ല നിലനില്‍ക്കുന്നതെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി മുന്നണിക്കുള്ളില്‍ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഉപനേതൃസ്ഥാനത്തിനായുള്ള ആവശ്യത്തില്‍ നിന്ന് സിപിഐ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ശേഷം വൈകുന്നേരമായിരിക്കും യോഗം നടക്കുക. നാളെ മുതല്‍ ആരംഭിക്കുന്ന സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ കൗണ്‍സില്‍ യോഗങ്ങളിലും കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള വിഷയം പ്രധാന ചര്‍ച്ചയാകും. മുന്നണി ബന്ധത്തിലും പാര്‍ട്ടി നിലപാടുകളിലും വിട്ടുവീഴ്ചയില്ലെന്ന ശക്തമായ നിലപാടിലാണ് സിപിഐ നേതൃത്വം.

Related articles

See all
Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Save your stories

Sign in