സിപിഎമ്മിന്‍റെ ബി ടീമല്ല സിപിഐയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം കിനാവ് ആരും കാണേണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐ ആരുടെ മുന്നിലും വ്യക്തിത്വം പണയപ്പെടുത്തില്ലെന്നും സിപിഐയുടെ യു-ട്യൂബ് ചാനലായ കനലില്‍ ബിനോയ് വിശ്വം വ്യക്തമാക്കുന്നു. മുന്നണിക്ക് അകത്ത് സിപിഐ എടുത്ത നിലപാടുകളും അത് വിജയം കണ്ടതിന്റെ വിശദാംശങ്ങളും ബിനോയ് വിശ്വം വ്യക്തമാക്കി.
എല്ലാ കാര്യത്തിലും കൃത്യമായ ബോധ്യം സിപിഐക്കുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കനല്‍ എന്ന യു-ട്യൂബ് ചാനലിലൂടെ ബിനോയ് വിശ്വം നടത്തിയത്. ആരുടെ മുന്നിലും വ്യക്തിത്വം പണയപ്പെടുത്തിയിട്ടില്ലെന്നും സിപിഎമ്മിന്റെ ബി ടീമില്ല സിപിഐ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എല്ലാ വിഷയങ്ങളിലും എല്‍ഡിഎഫിനകത്ത് സിപിഐ എടുത്ത നിലപാടുകള്‍ അവസാനം വിജയം കണ്ടെന്നും ബിനോയ് വിശ്വം അവകാശപ്പെടുന്നു. പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയതില്‍ സിപിഐയുടെ പങ്ക് ബിനോയ് വിശ്വം എടുത്തു കാട്ടി. എലപ്പുള്ളി മദ്യ വിഷയത്തിലും സിപിഐ ആശങ്ക അകത്തും പുറത്തും വ്യക്തമാക്കി.
പ്രധാനപ്പെട്ട വിഷയങ്ങളില്‍ സിപിഐക്ക് നിലപാടുണ്ടെന്നും അക്കാര്യത്തില്‍ സിപിഐ മുട്ട് കുത്തിയിട്ടില്ലെന്നും ബിനോയ് സിപിഐയുടെ യു ട്യൂബ് ചാനലിലൂടെ സിപിഎമ്മിനെയടക്കം ബോധ്യപ്പെടുത്തുന്നു.