Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലസ്ഥാനത്ത് സിപിഐയില്‍ പ്രതിസന്ധി; മുന്‍ സിപിഐ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്

തലസ്ഥാനത്ത് സിപിഐയില്‍ പ്രതിസന്ധി; മുന്‍ സിപിഐ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്
  എ.ഐ.ടി.യു.സി മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സി പി ഐ വിട്ടു കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫില്‍ നിന്ന് അംഗത്വം സ്വീകരിക്കും. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന മീനാങ്കല്‍ കുമാറിനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സി.പി.ഐ.യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ സി.പി.ഐ. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഒരു വിഭാഗം സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നീക്കങ്ങളോട് മീനാങ്കല്‍ കുമാറും യോജിച്ചിരുന്നില്ല. മീനാങ്കല്‍ കുമാര്‍ വൈ.എം.സി.എ. ഹാളില്‍ തൊഴിലാളികളുടെ സമാന്തരയോഗം വിളിച്ചതാണ് സംഘടനാവിരുദ്ധ പ്രവര്‍ത്തനമായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്. കൂടാതെ, മീനങ്കലില്‍ താന്‍ സ്ഥാപിച്ച ചാരിറ്റബിള്‍ ട്രസ്റ്റിനെയും സി.പി.ഐയെയും ഒരുപോലെയാണ് കാണുന്നതെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശവും വിവാദമായിരുന്നു. എന്നാല്‍, താന്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയായിരുന്ന തന്നെ യൂണിയന്‍ ഓഫീസില്‍ കയറുന്നതില്‍ നിന്ന് പോലും പാര്‍ട്ടി വിലക്കി എന്നും മീനാങ്കല്‍ കുമാര്‍ ആരോപിച്ചിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in