Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.ഒ.ടി നസീര്‍ വധശ്രമം: ഷംസീറിന്റെ സഹായി പിടിയില്‍

സി.ഒ.ടി നസീര്‍ വധശ്രമം: ഷംസീറിന്റെ സഹായി പിടിയില്‍
Shamseer-Naseer കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.പി.എം വിമതന്‍ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം എല്‍.എല്‍.എ എ.എന്‍. ഷംസീറിന്റെ സഹായി പിടിയില്‍.സി.പി.എം തലശ്ശേരി സി.പി.എം മുന്‍ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഡ്രൈവര്‍ ആയിരുന്നു പിടിയിലായ രാജേഷ്. തന്‍റെ കാൽ തല്ലി ഒടിക്കുമെന്ന് ഷംസീർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സി.ഒ.ടി നസീർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എ.എൻ ഷംസീർ എം.എൽ.എ യുടെ നേതൃത്വത്തിൽ തലശേരി കേന്ദ്രീകരിച്ച് ഗുണ്ടാ മാഫിയ പ്രവർത്തിക്കുന്നതായി വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീർ. ഷംസീറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ തനിക്കു നേരെയുള്ള വധശ്രമവും ഗൂഢാലോചനയും തെളിയിക്കപ്പെടുകയുള്ളൂ എന്നും സി.ഒ.ടി നസീർ ജയ്ഹിന്ദ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

Related articles

See all
Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Save your stories

Sign in