Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മതം മാറിയത് 32000 ത്തില്‍ നിന്നും 3 ആയിമാറി; അവകാശവാദം തിരുത്തി "ദ കേരള സ്‌റ്റോറി" അണിയറ പ്രവര്‍ത്തകര്‍

മതം മാറിയത് 32000 ത്തില്‍ നിന്നും 3 ആയിമാറി; അവകാശവാദം തിരുത്തി "ദ കേരള സ്‌റ്റോറി" അണിയറ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ദ കേരള സ്‌റ്റോറി സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മാതാക്കള്‍. കേരളത്തിലെ 32,000 യുവതികള്‍ മതംമാറി ഐ.എസില്‍ ചേര്‍ന്നുവെന്ന ഭാഗം 3 പേര്‍ എന്നാക്കിയാണ് നിര്‍മാതാക്കള്‍ തിരുത്തിയത്. 3 യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് പുതിയ ട്രെയ്‌ലറിന്‍റെ ഡിസ്‌ക്രിപ്ഷന്‍. ട്രെയ്‌ലറിന്‍റെ  യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്. വിപുല്‍ അമൃത് ലാല്‍ ഷായുടെ നിര്‍മാണത്തില്‍ സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 5–നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ  വര്‍ഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കുന്നതും മതസ്പര്‍ദ്ദ വളര്‍ത്തുന്നതുമായ ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിലങ്ങോളമിങ്ങോളമുണ്ടായത്.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in