Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUMESH ACHUTHAN| കർഷക ദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ “പട്ടിണി ഓണം” നിരാഹാര സമരം സമാപിച്ചു

SUMESH ACHUTHAN| കർഷക ദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ “പട്ടിണി ഓണം” നിരാഹാര സമരം സമാപിച്ചു
കർഷക ദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ “പട്ടിണി ഓണം” നിരാഹാര സമരം സമാപിച്ചു. ഓണക്കാലത്ത് കർഷകർ പട്ടിണിയിലായതിന്റെ പ്രതീകമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ട് സുമേഷ് അച്ചുതൻ നയിച്ച 48 മണിക്കൂർ നിരാഹാര സമരമാണ് ചിറ്റൂർ അണിക്കോട്ടിൽ സമായിച്ചത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി നടന്ന നിരാഹാര സമരത്തിന്റെ സമാപന സമ്മേളനത്തിൽ മുൻ എംഎൽഎ കെ. അച്യുതൻ ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. സമരത്തിൽ സംസാരിച്ച നേതാക്കൾ സർക്കാരിന്റെ ഇരട്ടത്താപ്പാണ് കർഷകരുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ചു. കോടികൾ ചെലവഴിച്ച് നവകേരള സദസ്സും നാലാം വാർഷികാഘോഷവും നടത്തിയ സർക്കാർ, കർഷകരുടെ കുടിശ്ശിക തീർക്കാൻ ഒരു രൂപ പോലും ചിലവാക്കിയില്ലെന്ന് സുമേഷ് അച്ചുതൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ നെൽക്കർഷകരുടെ ബാധ്യത പെട്ടെന്ന് തീർപ്പാക്കുമെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച ചാണ്ടി ഉമ്മൻ എംഎൽഎ, വ്യക്തമാക്കി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം, കർഷകർ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ഇ.എം. ബാബു, മുതിർന്ന കോൺഗ്രസ് നേതാവ് ഗോപാലസ്വാമി തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in