രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ
Jaihind TV News Report
Jaihind TV Web Desk
December 28, 2019
1 min read
•
Updated: June 10, 2026
ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ. ആയിരങ്ങളാണ് രാജ്ഘട്ടിലേക്ക് നടന്ന ജാഥയിൽ പങ്കെടുത്തത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ സുഭാഷ് ചോപ്ര, എഐസിസി ജനറൽ സെക്രട്ടറി പി.ടി ചാക്കോ, അൽക ലാംബ, കൃഷ്ണ തീരത്ഥ് ഉൾപ്പെടെയുള്ള നേതാക്കൾ ജാഥക്ക് നേതൃത്വം നൽകി. ഡൽഹിയിലെ ആയിരക്കണത്തിന് പ്രവർത്തകർ ജാഥയുടെ ഭാഗമായി. വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനം കൂടിയാണ് ജാഥ.
അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിൽ നടക്കുന്ന പതാക ജാഥയിൽ പങ്കെടുത്തു. നിരവധി പേർ അണിചേർന്ന പതാക ജാഥയാണ് ലക്‌നൗവിൽ നടക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10