Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Congress House Visit| ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ്; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഭവന സന്ദര്‍ശന പരിപാടി തുടരുന്നു

Congress House Visit|  ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ്; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഭവന സന്ദര്‍ശന പരിപാടി തുടരുന്നു
പത്തനംതിട്ട: കെ.പി.സി.സി. ആവിഷ്‌കരിച്ച ഭവന സന്ദര്‍ശന പരിപാടി പത്തനംതിട്ട നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്നു. കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭവന സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. ജില്ലാ-പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി പത്തനംതിട്ടയിലെ വലംചുഴി, കുരട്ടിമുക്ക് പ്രദേശങ്ങളിലാണ് നിലവില്‍ തുടരുന്നത്. ഭവന സന്ദര്‍ശന വേളയില്‍ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയമാണ്് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിക്കുന്നതായി ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടുന്ന ലഘുലേഖകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി ഷുറൂര്‍, ബൂത്ത് പ്രസിഡന്റ് ഹനീഫ് ഇടതുണ്ടില്‍, യൂസഫ് തരകന്‍, സുധീര്‍ എന്നിവരും ഭവന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in