ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; രാഹുല്‍ വിഷയത്തില്‍ ചെയ്യേണ്ടത് പാര്‍ട്ടി ചെയ്തു: ഷാഫി പറമ്പില്‍ എംപി
Jaihind TV News Report
Jaihind TV Web Desk
December 11, 2025
1 min read
•
Updated: June 04, 2026
പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പെടെയുള്ള പ്രധാന വിഷയങ്ങള്‍ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ വിഷയം ഉന്നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എങ്കിലും ജനങ്ങള്‍ തീരുമാനിച്ച അജണ്ട ശബരിമല സ്വര്‍ണക്കൊള്ളയാണെന്നും അത് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതായും ഷാഫി പറഞ്ഞു. പാലക്കാടെത്തി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മകുമാറിനെതിരെ പാര്‍ട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു.
രാഹുല്‍ വിഷയത്തില്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ലെന്നും ഷാഫി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികള്‍ സിപിഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ ഉപദേശിക്കാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാലക്കാട്ടെ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും ഷാഫി പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10