" കിഫ്ബി വഴി ചെലവഴിച്ച തുകയുടെ തെളിവ് കേരളത്തില്‍ നോക്കിയാല്‍ കാണാം " : ദുബായ് പൊതുയോഗത്തില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ; ഇഡി നോട്ടീസ് അയച്ച ദിവസമാണ് ഈ പ്രതികരണം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
December 01, 2025
1 min read
•
Updated: June 04, 2026
ദുബായ് : കിഫ്ബി വഴി ഒന്നര ലക്ഷം കോടി രൂപ , പത്തു വര്‍ഷം കൊണ്ട് ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. അതിന്റെ തെളിവ് കേരളത്തില്‍ കാണാന്‍ കഴിയും. ഇനിയും കോടികളുടെ വികസനം കിഫ്ബി വഴി കണ്ടെത്തും. ഇതുവഴി നാടിന്റെ വികസനമാണ് സ്വപ്‌നം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നല്‍കിയ ദിവസമാണ്, പൊതുവേദിയില്‍ ഇങ്ങിനെ മുഖ്യമന്ത്രി പ്രതികരിച്ചത്. ദുബായ് ഖിസൈസ് അമിറ്റി സ്‌കൂളില്‍ നടന്ന കേരളോത്സവത്തില്‍ , പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
REPORT : ELVIS CHUMMAR, JAIHIND TV, DUBAI
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10